Skip to main content

കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്കു സാധ്യത; ജൂലൈ 3,4,5 തിയതികളിൽ മഞ്ഞ അലെർട്ട്

കോട്ടയം: ശക്തമായ മഴ സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

date