Skip to main content

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കം

കോട്ടയം : മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  ആരോഗ്യ ശുചിത്വ കാമ്പയിനിന് തുടക്കമായി. ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തിലെ  ദ്രുതകർമ്മസേനയുടെ നേതൃത്വത്തിലാണ് വാർഡുകൾ കേന്ദ്രീകരിച്ച്  ആരോഗ്യ ദിനാചരണവും ആരോഗ്യ-ശുചിത്വ പരിശോധനകളും നടത്തുന്നത്. ജൂലൈ നാല് വരെ നടത്തുന്ന കാമ്പയിനിൽ  ഗ്രാമപഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, തോട്ടങ്ങൾ, വിദ്യാലയങ്ങൾ, അതിഥി സംസ്ഥാനത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ - ശുചിത്വ സൗകര്യങ്ങൾ പാലിക്കുന്നതിനായി നിർദ്ദേശങ്ങൾ നൽകും.  ജൂലൈ അഞ്ചിന് ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലെയും പത്തു പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തും. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ  ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ നടന്നു വരികയാണ്.

 

date