Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം: പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പാർട്ട് ടൈം മലയാളം അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ -ടെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ ആറിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന വാക് -ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0481-2507556,9400006469

 

date