Skip to main content

പി.എസ്.സി അഭിമുഖം

 

 

 

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതം) (കാറ്റഗറി നം. 383/2020) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒന്നാംഘട്ട അഭിമുഖം  ജൂലൈ 6, 7, 12, 13, 14, 19, 20, 21, 25, 26, 27 തീയതികളില്‍ പി.എസ്.സിയുടെ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണം.

 

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം 562 / 2021) തസ്തികയുടെ തെരഞ്ഞടുപ്പിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ രണ്ടാംഘട്ട അഭിമുഖം ജൂലൈ 7, 25, 26, 27 തീയതികളില്‍ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസ്, കോഴിക്കോട് ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണം.

date