Skip to main content

ഐ.ടി.ഐ പ്രവേശനം; അപേക്ഷ ക്ഷണിക്കുന്നു

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ മാടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവ ഐ.ടി.ഐ.(എസ്.സി.ഡി.ഡി)യിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്‌നീഷ്യൻ (എൻ.എസ്.ക്യൂ.എഫ്. )ട്രേഡിൽ 2023 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ  ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി. വിജയിച്ചതോ പരാജയപ്പെട്ടതോ ആയവർക്ക് അപേക്ഷ സമർപ്പിക്കാം.
http://scdditiadmission.kerala.gov.inF ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആകെയുള്ള സീറ്റുകളിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും, 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും, 10 ശതമാനം മറ്റു വിഭാഗത്തിൽപ്പെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും സൗജന്യപഠനം, സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ ഭക്ഷണം, പോഷകാഹാരം കൂടാതെ എല്ലാ വിഭാഗക്കാർക്കും 900/രൂപ യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ് 3000/ രൂപ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 800/ രൂപ പ്രതിമാസ സ്റ്റൈപ്പന്റ്. 1000/ രൂപ ലംപ്‌സം ഗ്രാൻഡ് എന്നിവ നൽകും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 27. ഫോൺ: 80752225209048891934.

date