Skip to main content

ജലശ്രീ ക്ലബ്ബുകൾ സ്കൂളുകളിൽ അനിവാര്യം:മന്ത്രി റോഷി അഗസ്റ്റിൻ

ശുദ്ധജല ലഭ്യതയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനായി മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബുകൾ ആരംഭിക്കും. 44 നദികളും നീർച്ചാലുകളുമുള്ള കേരളത്തിൽ കാലാന്തരത്തിൽ വന്ന മാറ്റത്താൽ ശുദ്ധജല ലഭ്യത കുറഞ്ഞു. ഇത് കുട്ടികളിൽ ചെറുപ്രായത്തിൽ ബോധ്യപ്പെടുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ജലശ്രീ ക്ലബുകളുടെ ജില്ലാതല ശിൽപശാല മഞ്ചേരി വായപ്പാറപ്പടി ജി.എം.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ. ആർ.ഡബ്ല്യു.എസ് .എ എക്സിക്യൂട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഷഹീർ എം.പി , റഷീദ് പറമ്പൻ , സുരേഷ് ബാബു, 

ജോണി പുല്ലന്താണി തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും മന്ത്രി സമ്മാനിച്ചു. 

 

എൽ.പി വിഭാഗത്തിൽ യഥാക്രമം

അസഹ് നസ്മിൻ(ജി.എൽ.പി എസ് മഞ്ചേരി, മുഹമ്മദ് അജ്സൽ സി (ജി യു പി എസ് മൂർക്കനാട് ), മുഹമ്മദ് ശമ്മാസ് (ജിഎൽ.പി.എസ് തെഞ്ചേരി ) എന്നിവരും യു.പി വിഭാഗത്തിൽ യഥാക്രമം എം.കാർത്തിക് എ.യു.പി സ്കൂൾ കാരക്കുന്ന് )കെ. അതുൽ (ജി.യു.പി.എസ് എരഞ്ഞിമങ്ങാട് ), മുഹമ്മദ് സുഹൈൽ (ജി.എച്ച്.എസ് മരുത ) എന്നിവരും വിജയികളായി.

 ജെ.ജെ.എം - ഐഎസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ മോഹനൻ കോട്ടൂർ സ്വാഗതവും ഫാ. ബിനോയി കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

date