Skip to main content

വായന വാരാചരണം: മത്സരങ്ങള്‍ സംഘടിപ്പിച്ചു

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും  ആഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ ഭാഗമായി വായന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ  ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീത റാവു, വാര്‍ഡ് മെമ്പര്‍മാരായ ഷിനുമോള്‍ എബ്രഹാം, കെ.കെ. അമ്പിളി,  സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ അനിത മധു, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ വി. മനീഷ, മെമ്പര്‍ സെക്രട്ടറി ഡോ. കെ.എസ്. രാശിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date