Skip to main content

പടിയൂർ പഞ്ചായത്ത് മൂന്ന് റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പടിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു നിർവഹിച്ചു.മുഴുവഞ്ചേരി തുരുത്ത് ചക്കരപാടം പാലംറോഡ്, ശിവകുമാരേശ്വര പാപ്പാത്തു മുറി ഈസ്റ്റ് റോഡ്, കാക്കാത്തുരുത്തി മുനയം റോഡ് എന്നീ റോഡുകളുടെ നിർമ്മാണോദ്ഘാടനം ആണ് മന്ത്രി നിർവഹിച്ചത്.

പടിയൂർ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട എംഎൽഎ വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് റോഡുകൾ നിർമ്മിക്കുന്നത്.

എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് മുഴുവഞ്ചേരി തുരുത്ത് ചക്കരപാടം പാലംറോഡ് നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത് .പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശ്രീമോൻ, വാർഡ് മെമ്പർ വിജി രതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശിവകുമാരേശ്വര പാപ്പാത്തു മുറി ഈസ്റ്റ് റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നീക്കിവെച്ചിട്ടണ്ട്. ഉദ്ഘാടന ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിഷ പ്രനീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ രാജേഷ് ശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശ്രീമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കാക്കാത്തുരുത്തി മുനയം റോഡ് നിർമ്മാണത്തിന് 27 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ കെ വി സുകുമാരൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശ്രീമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date