Skip to main content

വാക്ക് ഇൻ ഇന്റർവ്യു

        വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

        മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  25 വയസ് പൂർത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം.  അക്കൗണ്ടന്റ് തസ്തികയിൽ B.Com + Tally അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  25 വയസ് പൂർത്തിയാകണം.  പ്രതിമാസം 14000 രൂപയാണ് വേതനം.  മൾട്ടി ടാസ്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചിരിക്കണം.  സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം.  ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.  25 വയസ് പൂർത്തിയാകണം.  പ്രതിമാസം 10000 രൂപയാണ് വേതനം.

        30-45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണന നൽകും.  നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 11ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. 

പി.എൻ.എക്‌സ്3019/2023 

date