Skip to main content

സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി

        കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ (DUK) സംരംഭമായ കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്റർ (KSAAC) ടെക്നോസിറ്റിയിലെ DUK ക്യാമ്പസിൽ വിദ്യാർഥികൾക്കായി ഏകദിന സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

        ജൂലൈ 8ന് 12-ാം ക്ലാസ് പാസായവർക്കും ഡിഗ്രി വിദ്യാർഥികൾക്കും സൈബർ സുരക്ഷാ അവബോധ പരിപാടി നടത്തും.  ബിരുദധാരികൾക്കായുള്ള പ്രോഗ്രാം ജൂലൈ 15നാണ്.

        സൈബർ ആക്രമണങ്ങൾ കുറയ്ക്കുകയും വിദ്യാർഥകളുടെ ഡിജിറ്റൽ ഇടം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 7 ആണ്.  രജിസ്ട്രേഷൻ ഫീ ഇല്ല.  സീറ്റുകളുടെ എണ്ണം പരിമിതമാണ്.  ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ.  ഓൺലൈൻ രജിസ്ട്രേഷൻ ഫോം ലിങ്ക്https://forms.gle/ByDddBGc25mpg6Ls8.

 

പി.എൻ.എക്‌സ്3022/2023

date