Skip to main content

വിദ്യാർത്ഥികൾക്കുള്ള വാരാന്ത്യ സിവിൽ സർവീസ് പരീക്ഷ പരിശീലന ക്ലാസുകൾ

 

 
സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ വിവിധ വിഷയങ്ങളിൽ ഡിഗ്രി/പിജി പഠിക്കുന്ന കോളജ് വിദ്യാത്ഥികൾക്കും, ഡിഗ്രി പഠനം പൂർത്തികരിച്ചവർക്കും പ്രൊഫഷണൽസിനും വാരാന്ത്യ പരിശീലന (PCM Weekend) ക്ലാസിലേക്ക് അപേക്ഷിക്കാം. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടാലന്‍റ് ഡവലപ്മെന്‍റ് കോഴ്സിലേക്കും (TDC), ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും (CSFC) അപേക്ഷിക്കാം. kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തു ജൂലൈ 7 വരെ കോഴ്സ് ഫീ അടക്കാം. ആലുവ മെട്രോ സ്റ്റേഷനിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. വിശദവിവരങ്ങൾക്ക് ഫോൺ 8281098873

date