Skip to main content

പട്ടികജാതി വികസന വകുപ്പ് പൊന്നാനി ഗവ.ഐ.ടി.ഐയിൽ  പ്രവേശനം

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി ഗവ. ഐ. ടി. ഐ യില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍- മെട്രിക്ക് ട്രേഡിലേക്ക് 2023 അദ്ധ്യയനവര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

 www.scdd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഐ. ടി. ഐ യിലെ  https://scdditiadmission.kerala.gov.in  വഴിയും ഓലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. പ്രായം 14 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി ഇല്ല. ആകെ സീറ്റുകളില്‍ 80 % പട്ടികജാതി വിഭാഗക്കാര്‍ക്കും 10 ശതമാനം  പട്ടിക വര്‍ഗ്ഗം, 10 ശതമാനം മറ്റുവിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍,  സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തിയ്യതി ജൂലൈ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് 04942664170, 9746158783, 9995881010 നമ്പറുകളില്‍ ബന്ധപ്പെടാം.

date