Skip to main content

ഡ്രൈവര്‍ ഗ്രേഡ് 2 പ്രായോഗിക പരീക്ഷ 10-ന്

 

എന്‍ സി സി /സൈനിക് വെല്‍ഫെയര്‍ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് -2 (വിമുക്തഭടന്മാര്‍ മാത്രം) കാറ്റഗറി നമ്പര്‍ 163/22) തസ്തികയുടെ പ്രായോഗിക പരീക്ഷ ജൂലൈ 10 ന് കളമശേരി ഗവ ഐടിഐ ഗ്രൗണ്ടിൽ നടത്തുന്നു. പ്രയോഗിക പരീക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികൾക്ക് വൺ ടൈം രജിസ്ട്രേഷന്‍ പ്രൊഫൈല്‍ വഴിയും, എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികൾ പ്രൊഫൈല്‍ മെസേജ് പരിശോധിച്ച് പരീക്ഷ  കേന്ദ്രത്തില്‍ അവരവര്‍ക്ക് അനുവദിച്ചിട്ടുളള തീയതിയില്‍ രാവിലെ 5.30 ന് അഡ്മിഷന്‍ ടിക്കറ്റ്, ഐഡന്‍റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) (വാലിഡായുളള ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് വിത്ത് എച്ച്പിവി ആന്‍റ് എച്ച്ജിവി (ഒറിജിനല്‍)) ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, വിജ്ഞാപനത്തില്‍ പറഞ്ഞത് പ്രകാരമുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

date