Skip to main content

കളമശ്ശേരി അസാപ്പിൽ പ്രവേശനം ആരംഭിച്ചു

 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ 400 മണിക്കൂർ ട്രെയിനിങ് പ്രോഗ്രാം ആണ്. ഇത് പൂര്‍ത്തിയാക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽ സോഫ്റ്റ് സ്കിൽ ട്രെയിനറായി ജോലി ചെയ്യുവാൻ സാധിക്കും. കേന്ദ്ര സർക്കാർ അംഗീകൃത എൻഎസ്‌ഡിസി സർട്ടിഫിക്കറ്റ് ലഭിക്കും. 18 വയസ് തികഞ്ഞ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിക്കുകയോ 9778598336 , 9495219570 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. 

 

date