Skip to main content

*മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം*

 

 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരിശീലനം സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ വിശദവിവരങ്ങളും ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം ജൂലൈ 18 നകം ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. ബിരുദ തലത്തിൽ 80 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം സിവിൽ സർവ്വീസ് അക്കാദമി, പ്ലാമൂട്, തിരുവന്തപുരം സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുളളൂ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം നൽകുക. സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം. എറണാകുളം ഡോ. സലിം അലി റോഡ്, എറണാകുളം- വിശദ വിവരങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം (മേഖല) വിലാസത്തിൽ ബന്ധപ്പെടുക. 

 

*

date