Skip to main content

*ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു*

 

 

 

മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നി ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ. വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതാതു ജില്ലാ കളക്ടറേറ്റുകളിലാണ് അപേക്ഷിക്കേണ്ടത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50000 രൂപ അനുവദിക്കുന്നതും അത് തിരിച്ചടക്കേണ്ടാത്തതുമാണ്. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാന ദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ളവർ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ 10 വർഷത്തിനിടെ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in ലഭ്യമാണ്. അവസാന തീയതി ജൂലൈ 31.

date