Skip to main content

കൊച്ചിയിൽ ആർമി റിക്രൂട്ട്മെന്റ് റാലി നവംബറിൽ

 

അഗ്നിപഥ്  പദ്ധതിയുടെ ഭാഗമായി ആർമി റിക്രൂട്ട്മെന്റ് റാലി കൊച്ചിയിൽ നവംബറിൽ നടക്കും. റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകന യോഗം കരസേനയുടെ ദക്ഷിണേന്ത്യ റിക്രൂട്ടിങ് ഡയറക്ടർ മനീഷ് ബോലയുടെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും അധ്യക്ഷതയിൽ ചേർന്നു. 

10 ദിവസങ്ങളിലായാണ് റാലി നടക്കുക. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് ആദ്യത്തെ ഏഴ് ദിവസത്തെ റാലിയിൽ പങ്കെടുക്കാം. അവസാന മൂന്ന് ദിവസങ്ങളിൽ കേരളത്തിലുടനീളവും കർണാടകയിലുള്ളവർക്കും പങ്കെടുക്കാം. 

റാലി നടക്കുന്ന വേദിയും തീയതിയും സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാകും. ആറായിരം പേർ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. ദിവസം 800 മുതൽ ആയിരം വരെ പേർക്ക് റാലി നടത്തും. റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തിറങ്ങും.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, പോലീസ്, ഫയർ, കെ എസ്ഇബി, ആരോഗ്യം, കൊച്ചി കോർപ്പറേഷൻ, ജിസിഡിഎ, കൊളീജിയറ്റ് വിദ്യാഭ്യാസം എന്നീ വകുപ്പ് ഉദ്യോസ്ഥർ പങ്കെടുത്തു.

date