Skip to main content

അതിവേഗം പട്ടയം; നാരായണന് അളവറ്റ സന്തോഷം

ചെങ്ങളായി സ്വദേശി നാരായണന്‍ പുതിയപുരയിലിന് പറയാനുള്ളത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയല്ല. മറിച്ച് ഒരു വര്‍ഷം കൊണ്ട് പട്ടയനുവദിച്ച് കിട്ടിയ സന്തോഷകരമായ അനുഭവമാണ്. ദീര്‍ഘകാല കാത്തിരിപ്പില്ലാതെ അതിവേഗത്തില്‍ പട്ടയം ലഭിച്ചത് നാരായണന്റെ സന്തോഷത്തിന് മാറ്റ് കൂട്ടുന്നു.
കഴിഞ്ഞ വര്‍ഷമാണ് നാരായണന്‍ മയ്യില്‍ കയരളം വില്ലേജിലെ ഇരിവാപ്പുഴയിലുള്ള തന്റെ 20 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിനായി അപേക്ഷ നല്‍കിയത്. അതിവേഗത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാതല പട്ടയമേളയില്‍ നാരായണനുള്ള പട്ടയം നല്‍കി.
കയ്യിലുള്ള ഭൂമിയുടെ ആധികാരിക രേഖകളില്ലാത്തതിനാല്‍ ക്രയവിക്രയം സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പട്ടയത്തിനായി അപേക്ഷിക്കാന്‍ നാരായണന്‍ തീരുമാനിച്ചത്.
സാധാരണയായി നടപടിക്രമങ്ങള്‍ ശരിയാക്കി  പട്ടയം ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. അതില്‍ നിന്നും മാറി യുദ്ധകാലാടിസ്ഥാനത്തില്‍ പട്ടയമനുവദിച്ച് തന്ന സര്‍ക്കാരിനും റവന്യൂ വകുപ്പിനും പയ്യന്നൂര്‍ ലാന്‍ഡ് ട്രൈബ്യുണലിനും ഒരുപാട് നന്ദിയുണ്ടെന്ന് നാരായണന്‍ പറഞ്ഞു. ഭൂമി ആധികാരിക രേഖകളോടെ സ്വന്തമായതില്‍ തന്നോടൊപ്പം മകനും ഭാര്യക്കും സന്തോഷമായെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു

 

date