Skip to main content

വനിത ശിശു വികസന വകുപ്പ് ജില്ലാ കാള്‍ സെന്ററിലേക്കും  റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്കും വിവിധ തസ്തികകളില്‍ നിയമനം

 

മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസ് കാക്കനാടുള്ള ജില്ലാ കാള്‍ സെന്ററിലേക്കും  റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്കും വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ജില്ലാ കാള്‍ സെന്ററിലേക്ക്

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍(1), കൗണ്‍സിലര്‍(1), ചെന്‍ഡ്‌ഹെല്‍പ്പ്‌ലൈന്‍ സൂപ്പര്‍ വൈസര്‍(3), കേസ് വര്‍ക്കര്‍(3),   റെയില്‍വേ ഹെല്‍പ്പ് ഡെസ്‌കിലേക്ക് ചൈന്‍ഡ്‌ഹെല്‍പ്പ്‌ലൈന്‍ സൂപ്പര്‍ വൈസര്‍ (നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി-3), കേസ് വര്‍ക്കര്‍ (നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി-3 എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്രായപരിധി 50 വയസ്.അപേക്ഷ ജൂലൈ 15-ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കാക്കനാട് 682023 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959177, 9744318290. അപേക്ഷാ ഫോറത്തിന്റെ മാതൃക http://wcd.kerala/gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

date