Skip to main content

ഹോമിയോ ആശുപത്രികളില്‍ നഴ്‌സ്;  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം 

 

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്‌സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായ പരിധി 18 മുതല്‍ 41 വരെ. GNM അല്ലെങ്കില്‍  BSC Nursing യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജൂലൈ 14 ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2955687.

 

date