Skip to main content

ജില്ലാതലത്തില്‍ ഐ.ഇ.ഡി.സി എലമെന്ററി/ സെക്കന്‍ഡറി സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരെ നിയമിക്കുന്നു

 

ഐ.ഇ.ഡി.സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിലവിലുള്ള ഒഴിവുകളിലേക്കായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും എറണാകുളം ജില്ല സമഗ്ര ശിക്ഷാ കേരളം അപേക്ഷ ക്ഷണിച്ചു. 
സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിന് ബിരുദം / പ്ലസ് ടു വും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് സെക്കന്‍ഡറി വിഭാഗത്തിന് ബിരുദാനന്തര ബിരുദം/ ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബിഎഡും  സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.    താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ജൂലൈ 14 നുള്ളില്‍ സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.കെ) യില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0484 2962041. 

 

date