Skip to main content

മഴക്കെടുതി: മീഡിയ അക്കാദമി പ്രവേശന പരീക്ഷ മാറ്റി 

 

കേരള മീഡിയ അക്കാദമി പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂലൈ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവച്ചു. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമില്ല.

സംസ്ഥാനത്ത് മഴക്കെടുതികൾ വർധിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്.   സാങ്കേതിക പ്രശ്നങ്ങളാൽ  അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് https://forms.gle/KnCGGKvoUUnoScdBA എന്ന ലിങ്കിലൂടെ അപേക്ഷിക്കാനും അവസരമുണ്ട്. വിശദ വിവരങ്ങൾക്ക്: 9645090664, 04842422275.

date