Skip to main content

പാപ്പിലിയോ ബ്രാന്‍ഡ് തിങ്കളാഴ്ച്ച മന്ത്രി പി.രാജീവ് വിപണിയില്‍ ഇറക്കും

കുന്നുകരയില്‍ ആരംഭിച്ച ഖാദി റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ ആധുനിക രീതിയില്‍ ഉത്പാദിപ്പിച്ച റെഡിമെയ്ഡ് വസ്ത്രം ' പാപ്പിലിയോ ' എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നു. ജൂലൈ 10 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പാപ്പിലിയോ വിപണിയില്‍ ഇറക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ്് സൈന ബാബു ഉത്പന്നം ഏറ്റുവാങ്ങും.

date