Skip to main content

മൃഗസംരക്ഷണ വകപ്പിൻ്റെ കൺട്രോൾ റൂം ആരംഭിച്ചു

 

എറണാകുളം ജില്ലയിൽ  മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യാൻ മൃഗസംരക്ഷണ വകപ്പിൻ്റെ കൺട്രോൾ റൂം ആരംഭിച്ചു.

കൺട്രോൾ റൂം നമ്പർ 0484 2351 264

ജില്ലയിൽ കന്നുകാലികളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് സൗകര്യം ഒരുക്കണമെന്ന് വെറ്ററിനറി സർജൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട് .അടിയന്തര മൃഗചികിത്സിക്കായി 1962 എന്ന കൺട്രോൾ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ജില്ലയിൽ മുളന്തുരുത്തി ,കോതമംഗലം എന്നീ ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ ടെലിെ വെറ്ററിനറി യൂണിറ്റും ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും എമർജൻസി രാത്രി കാല വെറ്ററിനറി സർജന്മാരുടെ സേവനവും ലഭ്യമാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമാണ്.

date