Skip to main content

കുന്നുകര ആനക്കുളം കോളനിക്കായി പുനരധിവാസ പാക്കേജ് തയാറാക്കും

 

കുന്നുകര പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള ആനക്കുളം കോളനി പ്രദേശം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സന്ദര്‍ശിച്ചു. പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി തയാറാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. തഹസില്‍ദാര്‍, ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ. അബ്ദുള്‍ ജബ്ബാര്‍, പറവൂര്‍ തഹസില്‍ദാര്‍ കെ.എല്‍. അംബിക, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

date