Skip to main content

കെൽട്രോൺ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം,സോഷ്യൽ മീഡിയ ജേണലിസം,മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ് ന്യൂസ് ,ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. വിജയകരമായി കോഴ്സ് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പോ പ്ലേസ് മെന്റ് അസ്സിസ്റ്റൻസോ നൽകുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ജൂലൈ 20-നകം കോഴിക്കോട് കെൽട്രോൺ നോളജ് സെൻറ്ററിൽ ലഭിക്കണം അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക
 954495 8182. വിലാസം കെൽട്രോൺ നോളേജ് സെൻറ്റർ, മൂന്നാം നില , അംബേദ്ക്കർ ബിൽഡിങ്ങ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, 
കോഴിക്കോട് 673 002

date