Skip to main content

ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് 
അഡ്വൈസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നും പെൻഷൻ ആയവർക്കാണ് അവസരം. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ സ്പാർക്ക്, ബി ഐ എം എസ്  & ബി എ എം എസ്  പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24. താല്പര്യമുള്ളവർ അപേക്ഷകൾ ചെയർമാൻ,അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ,
പാടം റോഡ്, എളമക്കര കൊച്ചി 682 026, എറണാകുളം  എന്ന വിലാസത്തിൽ നൽകേണ്ടതാണ്. ഫോൺ: 0484 2537411.

date