Skip to main content

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പെടുത്തിയ / ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍കൂര /ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ് /സാനിട്ടേഷന്‍ /ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത  വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുളള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായക ആയിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍  സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കരുത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍  നേരിട്ടോ,  ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലേക്ക് തപാലായോഅയക്കാം. അവസാന തീയതിജൂലൈ31.വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in. ഫോണ്‍ : 0468 2222515.  

date