Skip to main content

ബോധവൽക്കരണ ക്ലാസുകൾ നൽകി

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റർ ആലുവയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കും അരുമ മൃഗങ്ങളെ വളർത്തുന്നവർക്കും പേ വിഷബാധ , എലിപ്പനി   എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകി.

മൃഗസംരക്ഷണ വകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ.എസ്‌. ലാല, വെറ്റിനറി ഡിസ്പെൻസറി എളംകുന്നപ്പുഴ വെറ്റിനറി സർജൻ ഡോ. പി.എ സൈറ  എന്നിവർ  ബോധവത്കരണ ക്ലാസുകൾ നയിച്ചു.
വൈപ്പിൻ, പറവൂർ, ആലങ്ങാട് ബ്ലോക്കുകളിലെ  115 കർഷകരും അരുമമൃഗങ്ങളെ വളർത്തുന്നവരും  പങ്കെടുത്ത ട്രെയിനിങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 ചടങ്ങിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമണി അജയൻ അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സിംന സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. എൽ.എം. ടി. സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. മനോജ് കുമാർ, ചീഫ് വെറ്ററിനറി സർജൻ ഡോ. ആർ.മിനി,
മൃഗ സംരക്ഷണ വകുപ്പ്  റിട്ട. ജോയിന്റ്  ഡയറക്ടർ ഡോ പി.എം രജന, കുഴിപ്പള്ളി ഗ്രാമപഞ്ചായത്ത് കെ. എസ് നിബിൻ , എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ ഇ.കെ ജയൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  രാധിക സതീഷ്, വെറ്ററിനറി ഡിസ്‌പെൻസറി ചെറായി  വെറ്ററിനറി സർജൻ ഡോ. ലിൻഡ ജോർജ് എന്നിവർ പങ്കെടുത്തു.

date