Skip to main content

ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പും ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്‍.പി., യു.പി., എച്ച്.എസ്.എസ്. വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എ.ഡി.എം. എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍  ചേര്‍ന്ന ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടി ജില്ലാ സമിതിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.  

ജില്ല കളക്ടര്‍ രക്ഷാധികാരിയായി ജില്ലാ ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ചെയര്‍മാനും ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രം ജനറല്‍ കണ്‍വീനര്‍ ഡോക്ടര്‍ യു. സുരേഷ് കുമാര്‍ വര്‍ക്കിംഗ് ചെയര്‍മാനുമാകും. ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രം ജനറല്‍ സെക്രട്ടറി പി.എസ.് മനു, പ്രസിഡന്റ് രവി പാലത്തുങ്കല്‍, എ.എന്‍. പുരം ശിവകുമാര്‍, രാജു പള്ളിപറമ്പില്‍, ആര്‍. ദേവനാരായണന്‍ എം.ഇ. ഉത്തമക്കുറുപ്പ്, ജി. ജയതിലകന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date