Skip to main content

സമഗ്ര ശിക്ഷാ കേരളം; പ്രീപ്രൈമറി സ്കൂളുകളിൽ കഥോത്സവം

ആലപ്പുഴ: സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വർണ്ണക്കൂടാരം സജ്ജമായ പ്രീ- സ്കൂളുകളിൽ കഥോത്സവം സംഘടിപ്പിക്കും. കഥ പറച്ചലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് കുട്ടികളിൽ ഭാഷാപരമായ ശേഷി വർധിപ്പിക്കുക, അവരുടെ സർഗാത്മക പ്രകടനത്തിന്റെ തലങ്ങൾ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഥോത്സവം നടപ്പിലാക്കുന്നത്. രക്ഷകർത്താക്കൾക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 10,000 രൂപയുടെ പുസ്തകങ്ങൾ ജില്ലയിലെ ഗവ.അംഗീകൃത പ്രീ-സ്കൂളുകളിൽ ഇതിലേയ്ക്കായി നൽകിക്കഴിഞ്ഞു.

കഥോത്സവ ജില്ലാതല ഉദ്ഘാടനം ഗവ.എച്ച്. എസ്സ്.മണ്ണഞ്ചേരിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാജേശ്വരി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡി. എം. രജനീഷ്, ഡി. പി.ഒ.മാരായ പി. ഏ. സിന്ധു, ജി.ബാബു നാഥ്, ഇമ്മാനുവൽ ടി.ആന്റണി, ടി.ഒ സെൽമോൻ, എസ്. മനു, പ്രഥമധ്യാപിക എം. കെ. സുജാത കുമാരി തുടങ്ങിയവർ പങ്കെടുത്തു.

date