Skip to main content

പി.എം കിസാന്‍: കർഷകർ ആധാർ സീഡിങ് നടത്തണം

പി.എം കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകര്‍ തുടർന്നും ആനുകൂല്യം ലഭിക്കുന്നതിന് ആധാർ സീഡിങ്, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ എന്നിവ നൽകൽ ജൂലൈ 15നു മുമ്പ് പൂർത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. എല്ലാ പോസ്റ്റോഫീസുകളിലും ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് മുഖേന ആധാർ സീഡിങ് ചെയ്യുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ആധാർ സീഡിങ് ചെയ്യുന്നതിനായി പോസ്റ്റ് ഓഫീസിൽ വരുന്നവർ ആധാർ കാർഡ്, മൊബൈൽ ഫോൺ, 200 രൂപ എന്നിവ കരുതണം.

date