Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: പദ്ധതിക്ക് അപേക്ഷിക്കാം 

2022-23 അദ്ധ്യയന വർഷത്തിലെ പൊതു പരീക്ഷകളിൽ സംസ്ഥാനത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി. വി.എച്ച്.എസ്.ഇ, ടി.ടി.സി, പോളിടെക്നിക്, ബിരുദ തല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദം അതിനു മുകളിലുള്ള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം/ അതിനു മുകളിലുള്ള കോഴ്സുകൾ എന്നീ പൊതു പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്സിൽ കുറയാതെ മാർക്ക് വാങ്ങി വിജയിച്ച മലപ്പുറം ജില്ലക്കാരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും പട്ടികജാതി വികസന വകുപ്പിന്റെ പ്രത്യേക പ്രോത്സാഹന സമ്മാനം പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിൽ ബി ഗ്രേഡിൽ കുറയാതെ മാർക്ക് ലഭിച്ചവരും, 60% ഉം മുകളിലും മാർക്ക് ലഭിച്ചവരും മാത്രമേ അപേക്ഷിക്കേണ്ടതുള്ളു. ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജയിച്ച പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് മാത്രം വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മതി. രണ്ടു ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ടം ആഗസ്റ്റ് 15 വരെയും രണ്ടാം ഘട്ടം നവംബര്‍ 1 മുതല്‍ 2024 ജനുവരി 16 വരെയുമാണ്. വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക വിതരണം ചെയ്യുക. ആയതിന്റെ പ്രിന്റ്, വിജയിച്ച പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അതാത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2734901.

date