Skip to main content

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷിക്കാം

2022-23 വര്‍ഷത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള  പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടക്കം ജൂലൈ 25നുള്ളില്‍ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകളില്‍ നിന്നും ഒരു വ്യക്തി/സംഘടനയ്ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷാ ഫോറത്തിന് അതത് പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടാം.

date