Skip to main content
പറക്കോട് ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പിന്റെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളീധരന്‍ പിളള നിര്‍വഹിക്കുന്നു.

എബിസിഡി ക്യാമ്പ് തുണച്ചു: എത്തിയവര്‍ക്കെല്ലാം രേഖകള്‍ സ്വന്തം

ജില്ലാ ഭരണ കേന്ദ്രം ,ഐടി മിഷന്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പ്  നിരവധി കുടുംബങ്ങള്‍ക്ക് തുണയായി. എത്തിയവര്‍ക്കെല്ലാം അതിവേഗത്തില്‍ രേഖകള്‍ സ്വന്തമായി. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലും , പട്ടിക വര്‍ഗ മേഖലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് അടിസ്ഥാന രേഖകള്‍ നല്‍കി വരുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്  നടത്തിയത്.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക്  ആധികാരിക രേഖകള്‍ നല്കി വരുന്ന എബിസിഡി   പദ്ധതിയുമായി ബന്ധപ്പെട്ട് പറക്കോട് ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച  ക്യാമ്പിന്റെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളീധരന്‍ പിളള നിര്‍വഹിച്ചു. ഊരുമൂപ്പന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് ,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നീസ് ജോണ്‍ , അടൂര്‍ താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ലെനിന്‍, സുനില്‍കുമാര്‍, എസ് ടി പ്രമോട്ടര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമ്പിലൂടെ 30 പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും 25  പേര്‍ക്ക് പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്കി. ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേഷന്‍  ഉള്‍പ്പടെ 74 പേര്‍ക്ക്  ആധാര്‍ സേവനം,  10 പേര്‍ക്ക് തിരിച്ചറിയല്‍ രേഖ, ഒരാള്‍ക്ക് വിവാഹ സര്‍ട്ടിക്കറ്റ്, 84 പേര്‍ക്ക് ഡിജി ലോക്കര്‍ സേവനവും ലഭ്യമായി.
   
 

date