Skip to main content

ജില്ലാ സ്‌പോട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ജൂലൈ 29 ന്

പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യോഗാ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് സ്‌പോര്‍ട്‌സ് യോഗാ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 29ന് (ശനി) പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  അഡ്വ. കെ. യു. ജനീഷ്മാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ - ദേശീയ സംസ്ഥാന മത്സരങ്ങളിലേക്ക് പങ്കെടുക്കാനുള്ള സിലബസ് പ്രകാരം 8 മുതല്‍ 18 വയസ് വരെയുള്ള സീനിയര്‍ വിഭാഗവും 18 മുതല്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്ത സിലബസ് പ്രകാരവുമാണ് മത്സരം. ജില്ലാ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും രണ്ട് വീതം ആണ്‍, പെണ്‍ താരങ്ങള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.  സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്കായി ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക്ക് പെയര്‍, ഫ്രീ ഫ്‌ളോ ഡാന്‍സ് എന്നിവയും മത്സരത്തിലുണ്ട്.സംഘാടക സമിതി ചെയര്‍മാനും ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനുമായ ശ്യാംലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  പിആര്‍പിസി ചെയര്‍മാന്‍ കെ. പി. ഉദയഭാനു മുഖ്യ അതിഥിയാകും. ചേതന യോഗ ജില്ലാ പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  നവനീത് ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

date