Skip to main content

എറണാകുളം അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

പാലക്കാട് ജില്ലയിലെ അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ (HRD) ബി.എസ്.സി ഇലക്ട്രോണിക്സ് ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിൽ 50 ശതമാനം സീറ്റ് യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റ് കോളേജുമാണ് മെറിറ്റടിസ്ഥാനത്തിൽ നികത്തുന്നത്. www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം കോളേജും കോഴ്സുകളും ഓപ്റ്റ് ചെയ്യുക. കോളേജിന്റെ https://ihrdadmissions.org സൈറ്റിൽ 50 ശതമാനം സീറ്റിൽ അഡ്മിഷൻ വേണ്ടവർ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ഈ മാസം 20 ന് മുമ്പ് കോളേജിൽ സമർപ്പിക്കുക. വിശദ വിവരങ്ങൾക്ക് ഫോൺ  94477 11279,  94468 29201, 9495069307, 8547005029, 04923 241 766. 

----

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Women Entrepreneurship Development Programme) സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 01 മുതൽ 11 വരെ കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആന്‍റ് പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവർ കീഡിന്‍റെ വെബ് സൈറ്റായ www.kied.info-ൽ ജൂലൈ 26 നു മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484 2532890/ 2550322/7012376994

---

ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. ഇന്റേൺഷിപ്പും, പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാനാഗ്രഹിക്കുന്നവർ ഡേറ്റല്‍ സ്കില്‍ അക്കാദമി, ബിഎസ് ഹോളി ട്യൂസ് ഡേ അനക്സ്, ബാങ്ക് റോഡ്, കലൂര്‍ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍  9995287177, 7593 800950

date