Skip to main content
.

അസി. ജില്ലാ പട്ടികജാതി വികസന ഓഫീസറായി ഡോ.ജയന്തി സുധാകരന്‍ ചുമതലയേറ്റു

ഇടുക്കി അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസറായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആദ്യ ബാച്ചിലെ ഡോ. ജയന്തി സുധാകരന്‍ ചുമതലയേറ്റു. ജില്ലയിലെ പട്ടികജാതി, ഇതര വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിവിധതരം വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ചുമതലകലാകും ഡോ. ജയന്തി നിര്‍വഹിക്കുക. മുന്‍പ് ഭാരതീയ ചികിത്സ വകുപ്പില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ പട്ടികജാതി വിഭാഗം ജനങ്ങളില്‍ എത്തിക്കുന്നതില്‍ പങ്കാളിയാവുകയാണ് ലക്ഷ്യമെന്ന് ഡോ.ജയന്തി സുധാകരന്‍ പറഞ്ഞു. കെ എ എസ് നിയമനം ജില്ലയിലെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബ് അഭിപ്രായപ്പെട്ടു.

 

date