Skip to main content

മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 
ജില്ലാതലത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ മൃഗക്ഷേമ അവാര്‍ഡ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10000 രൂപയാണ് സമ്മാനത്തുക.  അപേക്ഷകര്‍ ഈ കാലയളവില്‍ നടത്തിയ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരണവും, ഫോട്ടോകളും  അപേക്ഷയോടൊപ്പം നല്‍കണം. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍ ഇത്തരത്തില്‍ അവാര്‍ഡ്  ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകള്‍ ആഗസ്റ്റ് 5 നകം 'ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, തൊടുപുഴ, 685585'എന്ന വിലാസത്തിലോ നേരിട്ടോ നല്‍കാവുന്നതാണ്.

 

date