Skip to main content

സുഭിക്ഷകേരളം-ജനകീയമത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി 2023-25 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യ ഉത്പാദനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വിവിധ ശാസ്ത്രീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാനാണ് അവസരം. അര്‍ധ ഊര്‍ജിത തിലാപ്പിയ, ആസാം വാള, വരാല്‍ മത്സ്യകൃഷി, ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ ആസാം വാള, അനബാസ് അല്ലെങ്കില്‍ തനത് മത്സ്യകൃഷികള്‍, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, വരാല്‍, അനബാസ്), ബയോഫ്‌ളോക്കിലെ മത്സ്യകൃഷി എന്നിവയാണ് പദ്ധതികള്‍. താല്‍പര്യമുള്ളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമീപത്തെ മത്സ്യഭവന്‍ ഓഫീസിലോ, ജില്ലാ ഫിഷറീസ് ഓഫീസിലോ അല്ലെങ്കില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ്, പിന്‍-685603 എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226, 04868 234505

 

date