Skip to main content

സ്നേഹയാനം പദ്ധതി: ഇലക് ട്രിക് ഓട്ടോ വിതരണം ചെയ്തു

ജില്ലാ വികസന കമ്മീഷണർ താക്കോൽദാനം നിർവഹിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹയാനം പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക് ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി വാഹനത്തിൻ്റെ താക്കോൽദാനം നിർവഹിച്ചു.

പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് ഗുണഭോക്താ ക്കളായ വി. കെ. ഷഹനാസ്, പി.എൻ. തങ്കമണി എന്നിവർക്കാണ് ഓട്ടോറിക്ഷ നൽകിയത്. നാഷണൽ ട്രസ്റ്റ് നിയമത്തിന് കീഴിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ മറ്റ് വരുമാനം മാർഗങ്ങൾ ഒന്നുമില്ലാത്ത അമ്മമാർക്കാണ് ഓട്ടോറിക്ഷ വിതരണം ചെയ്തത്.

ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. വി. സ്മിത, ജില്ലാ പ്രൊബേഷൻ ഓഫീസർ എം. സബീന ബീഗം, സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date