Skip to main content

ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. ഇന്റേൺഷിപ്പും, പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാനാഗ്രഹിക്കുന്നവർ ഡേറ്റല്‍ സ്കില്‍ അക്കാദമി, ബിഎസ് ഹോളി ട്യൂസ് ഡേ അനക്സ്, ബാങ്ക് റോഡ്, കലൂര്‍ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍  9995287177, 7593 800950

date