Skip to main content

ഫോക്‌ലോർ അക്കാദമി നാടൻകലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

        കേരള ഫോക്‌ലോർ അക്കാദമി 2022ലെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് പരിഗണിക്കുന്നത്. കലാകാരന്റെ പേര്വിലാസംജനനത്തീയതിഅവാർഡിന് അപേക്ഷിക്കുന്ന കലാരൂപംടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം. വിവരങ്ങൾ എഴുതിയോ ടൈപ്പ്‌ ചെയ്‌തോ കലാകാരൻ ഒപ്പിട്ട് സമർപ്പിക്കണം. അപേക്ഷയോടൊപ്പം കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് വേണം. പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികൾസാംസ്‌കാരിക സ്ഥാപനങ്ങൾഅനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരിൽ നിന്നുംലഭിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും ചേർക്കാവുന്നതാണ്. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോകലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും ഈ  വിവരങ്ങളെല്ലാം ഉൾപ്പെടുത്തണം. അവാർഡിന് അപേക്ഷിക്കുന്നതിനുളള കലാകാരന്റെ സമ്മതപത്രവും ഉണ്ടാകണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോകൾആധാർകാർഡിന്റെ കോപ്പിവയസ്സ്‌ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം ചെയ്യണം. അപേക്ഷിക്കേണ്ട അവാർഡുകളും അവയ്ക്കുളള നിബന്ധനകളും ഇനി പറയുന്നതാണ്.

ഫെല്ലോഷിപ്പ്: നാടൻകലാരംഗത്ത്  പ്രാഗത്ഭ്യം തെളിയിച്ചിട്ടുളളവരും മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും 30 വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ നാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം.

അവാർഡ്നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ നാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം.

ഗുരുപൂജ പുരസ്‌കാരം65 വയസ്സ് പൂർത്തിയായ നാടൻ കലാകാരന്മാരെയാണ് ഇതിനായി പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭാ പുരസ്‌കാരംനാടൻകലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുളള പ്രായപരിധി പതിനെട്ട് വയസ്സിനും നാൽപ്പത്‌വയസ്സിനും മദ്ധ്യേ.

കലാ പഠന-ഗവേഷണ ഗ്രന്ഥംനാടോടി വിജ്ഞാനീയത്തെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്കാണ് അവാർഡ്.  2020, 2021,2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാർക്കും പുസ്തക പ്രസാധകർക്കും നൽകാം.  വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം.  അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ വെക്കണം. 

ഡോക്യുമെന്ററി പുരസ്‌കാരം: നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2020 മുതൽ 2022 ഡിസംബർ വരെ കാലയളവിലുളള ഡോക്യുമെന്ററി പ്രത്യേക പുരസ്‌കാരത്തിന് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ 3 സി.ഡികൾ ഉണ്ടാവണം. ഇന്ന കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

അപേക്ഷകൾ  ആഗസ്ത്  18നകം സെക്രട്ടറികേരള ഫോക്‌ലോർ അക്കാദമിപി.ഒ. ചിറക്കൽ. കണ്ണൂർ-11 എന്ന വിലാസത്തിൽ  ലഭിക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി ഓഫീസുമായി  0497 – 2778090 നമ്പറിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്3205/2023

date