Skip to main content

അപേക്ഷ ക്ഷണിച്ചു

 

പാലക്കാട് ജില്ലയിലെ അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ (HRD) ബി.എസ്.സി ഇലക്ട്രോണിക്സ് ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിൽ 50 ശതമാനം സീറ്റ് യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റ് കോളേജുമാണ് മെറിറ്റടിസ്ഥാനത്തിൽ നികത്തുന്നത്. www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം കോളേജും കോഴ്സുകളും ഓപ്റ്റ് ചെയ്യുക. കോളേജിന്റെ https://ihrdadmissions.org സൈറ്റിൽ 50 ശതമാനം സീറ്റിൽ അഡ്മിഷൻ വേണ്ടവർ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ഈ മാസം 20 ന് മുമ്പ് കോളേജിൽ സമർപ്പിക്കുക. വിശദ വിവരങ്ങൾക്ക് ഫോൺ  94477 11279,  94468 29201, 9495069307, 8547005029, 04923 241 766. 

date