Skip to main content

ചാക്ക ഐ.ടി.ഐയിൽ പ്രവേശനത്തിന് അപേക്ഷിക്കാം

        ചാക്ക ഗവ. ഐ.ടി.ഐയിൽ 2023-24 പരിശീലന വർഷത്തെ 25 ട്രേഡിലേക്ക് ഐ.ടി.ഐ അഡ്മിഷൻ അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷ https://itdadmissions.kerala.gov.in  എന്ന പോർട്ടൽ മുഖേനയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും നൽകാം. അപേക്ഷാ ഫീസ് 100 രൂപയാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയിൽ പ്രസ്തുത അപേക്ഷയുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മാത്രമേ ഓൺലൈൻ അപേക്ഷ പൂർണമാകൂ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ഓൺലൈൻ അപേക്ഷകളുടെ സർട്ടിഫിക്കറ്റ് പരിശോധന അവസാനിപ്പിക്കുന്ന തീയതി ജൂലൈ 18. ഫോൺ: 9744814313, 0471 2502612.

പി.എൻ.എക്‌സ്3208/2023

date