Skip to main content

ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫയൽ അദാലത്ത് നടത്തി

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ദീർഘകാലമായി തീർപ്പാകാതെ കിടന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സംഘടിപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. 2018 മുതൽ വകുപ്പിൽ തീർപ്പാകാതെ കിടന്ന ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധമായതും, അച്ചടക്കനടപടികളെ സംബന്ധിച്ചതും വിജലൻസ് കേസും കോടതി കേസുകളും ഒഴികെയുള്ള 104 ഫയലുകൾ, ലീഗൽ മെട്രോളജി വകുപ്പിലെ 4 ഫയലുകൾ ഉൾപ്പെടെ ആകെ 107 ഫയലുകൾ അദാലത്തിൽ തീർപ്പാക്കി. 2018 മതുൽ 2022 ഡിസംബർ വരെയുള്ള കുടിശ്ശിക ഫയലുകളാണ് തീർപ്പാക്കിയത്. ഇനി ഇത്തരത്തിലുള്ള 15 ഫയലുകൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ജൂലൈ 26ന് സംഘടിപ്പിക്കുന്ന അദാലത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അവയും തീർപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരു വർഷം ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ വിവിധ ആവശ്യങ്ങൾക്കായി 23 ലക്ഷം അപേക്ഷകൾ ലഭിക്കാറുണ്ടെന്നും അവയിൽ 97.87 ശതമാനം അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കുകയും ചെയ്തു വരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദിർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്3209/2023

date