Skip to main content

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാലയ്ക്ക് നാളെ(13-7-2023) തുടക്കം

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും - സംയോജനത്തിന്റെ സാർവത്രീകരണം’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാലയ്ക്ക് ഇന്ന്(13-7-2023) തുടക്കം. കോവളം ഉദയ സമുദ്രയിൽ ഇന്നും(13-7-2023) നാളെ(14-7-2023)യുമായാണ് പരിപാടി. 'പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നതിന് അനുയോജ്യ മാതൃകകൾ പരിചയപ്പെടുത്തുകയും കേന്ദ്ര ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രാലയങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയുമാണ് ശിൽപശാലയുടെ മുഖ്യ ലക്ഷ്യം. പൗര കേന്ദ്രീകൃത ഭരണംദരിദ്ര ജനവിഭാഗത്തിന് മെച്ചപ്പെട്ട സേവന വിതരണംഅവകാശ ലഭ്യതഉപജീവന മാതൃകകൾ ലഭ്യമാക്കൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനും ഇതു വഴി കൈവരിക്കുന്ന നേട്ടങ്ങൾ എന്തായിരിക്കണമെന്നും ഇരു മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ സംയുക്തമായി അവതരിപ്പിക്കും.

ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിർമാർജനത്തിനായി കേന്ദ്ര സർക്കാർ കുടുംബശ്രീയെ 2013 മുതൽ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനായി (എൻ.ആർ.ഒ) അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജനവും ദരിദ്ര വനിതകൾക്ക് വരുമാന ലഭ്യതയ്ക്ക് സൂക്ഷ്മ സംരംഭരൂപീകരണവുമാണ് കഴിഞ്ഞ പത്തു വർഷമായി എൻ.ആർ.ഒ വഴി ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന മുഖ്യ പ്രവർത്തനങ്ങൾ. നിലവിൽ 15 സംസ്ഥാനങ്ങളിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജന മാതൃക നടപ്പാക്കുന്നുണ്ട്.  ഇതര സംസ്ഥാനങ്ങളിൽ പദ്ധതിക്ക് മുന്നോടിയായി നടപ്പാക്കിയ ഇത്തരം സംയോജന മാതൃകകൾ സാമ്പത്തിക സാമൂഹിക ശാക്തീകരണം കൈവരിക്കാൻ ദരിദ്ര വനിതകളെ പ്രാപ്തരാക്കിയെന്നാണ്  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതേ തുടർന്ന് മുൻവർഷങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന് 15 സംസ്ഥാനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ഏജൻസി കുടുംബശ്രീ എൻആർഒ ആയിരിക്കും.

എൻ.ആർ.എൽ.എം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെയും പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. എൻആർഒ മുഖേന നടപ്പാക്കിയ വികസന പദ്ധതികളുടെ സംയോജന മാതൃകകളും അവയുടെ ആസൂത്രണ നിർവഹണ രീതികളും ലഭിച്ച അനുഭവങ്ങളും വെല്ലുവിളികളും വിജയങ്ങളും പരസ്പരം പങ്കിടാനും മനസ്സിലാക്കുന്നതിനും  ശിൽപശാലയിൽ അവസരമൊരുങ്ങും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പാനൽ ചർച്ചകളിലൂടെ സംയോജന മാതൃക സാർവത്രികമാക്കുന്നതിനുള്ള ഏകീകൃത സമീപനവും  രൂപപ്പെടുത്തും.

പദ്ധതി  വ്യാപനത്തിന്റെ മുന്നോടിയായി ഹിമാചൽ പ്രദേശ്പുതുച്ചേരിനാഗാലാൻഡ്ത്രിപുരമേഘാലയ എന്നീ സംസ്ഥാനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കൽപരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം എന്നിവയും ശിൽപശാലയോടനുബന്ധിച്ച് നടത്തും. കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന മികച്ച മാതൃകകൾ കണ്ടറിയുന്നതിനായി ഉന്നതതല സംഘം ഫീൽഡ് സന്ദർശനവും നടത്തും.

13ന് രാവിലെ 9.30 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സജിത് സുകുമാരൻ സ്വാഗതം പറയും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാർ സിങ്ങ് മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം  സെക്രട്ടറി സുനിൽകമാർകേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻറ് സെക്രട്ടറി സ്മൃതി ശരൺപഞ്ചായത്ത് രാജ് മന്ത്രാലയം ജോയിൻറ് സെക്രട്ടറി വികാസ് ആനന്ദ്,  മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ സംസാരിക്കും. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെൻറ്,  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെൻറ്പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

പി.എൻ.എക്‌സ്3211/2023

date