Skip to main content

ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

        സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് 20,000 രൂപ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ച സംഘങ്ങൾ അപേക്ഷിക്കേണ്ട.  അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണി വരെ നൽകാം.  അപേക്ഷാ ഫോം www.hpwc.kerala.gov.inൽ ലഭ്യമാണ്.  ഫോൺ: 0471 2347768, 9497281896.

പി.എൻ.എക്‌സ്3215/2023

date