Skip to main content

വർക്ക് നിയർ ഹോം: തദ്ദേശ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വർക്ക് നിയർ ഹോം പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കെ-ഡിസ്ക് അപേക്ഷ ക്ഷണിച്ചു.  ജൂലായ് 20നകം അപേക്ഷിക്കണം.

മാറി വരുന്ന തൊഴിൽ സാധ്യതകളും രീതികളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങളായ വർക്ക് നിയർ ഹോം പദ്ധതി  കേരള സർക്കാർകേരള നോളജ് ഇക്കോണമി മിഷൻ വഴിയാണ് നടപ്പിലാക്കുന്നത്. ഒരു പ്രദേശത്തുള്ളവർക്ക് അവിടത്തെ പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിവിധ ജോലികൾക്കായി ഒത്തുകൂടാനുള്ള വർക്ക് സ്‌പെയ്‌സ് ശൃംഖലയാണ് വർക്ക് നിയർ ഹോം.

വൈജ്ഞാനിക തൊഴിൽ ചെയ്യുന്നവർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും ആവശ്യമായ  അതിവേഗ  ഇന്റർനെറ്റ് കണക്ഷൻതടസ്സമില്ലാത്ത വൈദ്യുതികോൺഫറൻസ് റൂംവ്യക്തിഗത ജോലി സ്ഥലം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങളായിരിക്കും ഇവ. ഈ പദ്ധതി കേരളത്തിലുടനീളം തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുംhttps://kdisc.kerala.gov.in/.

പി.എൻ.എക്‌സ്3218/2023

date