Skip to main content

വലിയതോപ്പ് - കൊച്ചുതോപ്പ് കടൽഭിത്തി നിർമ്മാണത്തിന് 40 ലക്ഷം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വലിയ തോപ്പ് - കൊച്ചു തോപ്പ് കടൽ ഭിത്തി നിർമാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ഥിരമായി കടലാക്രമണം നേരിടുന്ന പ്രദേശത്തെ തീര നിവാസികളുടെ ദുരവസ്ഥയെക്കുറിച്ച് ജലസേചന മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിച്ചത്. നിരന്തരം കടൽക്ഷോഭം നേരിടുന്ന തിരുവനന്തപുരം നഗരത്തിലെ തീരപ്രദേശമായ വലിയ തോപ്പ് - കൊച്ചു തോപ്പ് ഭാഗത്തെ ലേന റോഡ് മുതൽ ജ്യൂസ റോഡ് വരെ 195 മീറ്റർ തീരം അടിയന്തരമായി കടൽഭിത്തി നിർമ്മിക്കുന്നതിനാണ് 40 ലക്ഷം രൂപ അനുവദിച്ചത്. ഈ പ്രദേശം സംരക്ഷിക്കുന്നതോടെ 125-ഓളം വീടുകൾക്ക് കടലാക്രമണ ഭീഷണിയിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്3219/2023

date